ബത്തേരി :
സാക്ഷര കേരളത്തിന്റെ നേർക്കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലാൻ കെ.സി.വൈ.എം സംസ്ഥാന സമിതി, കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ ആവിഷ്കരിച്ചിരിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര(Anti Drug DRIVE-ADD) ജനുവരി 18 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ബത്തേരിയിൽ എത്തിച്ചേരും. ജനുവരി 15 മുതൽ 19 വരെ കേരളത്തിലെ 32 രൂപത കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ യാത്ര സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയാണ് നയിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശയാത്രയിൽ വിവിധ രൂപതകളിൽ നിന്നുമുള്ള യുവജന പ്രതിനിധികൾ, വൈദികർ, സമർപ്പിതർ എന്നിവർ പങ്കുചേരുന്നു. ബത്തേരി പഴയ ബസ്റ്റാൻഡിൽ വെച്ച് കെ.സി.വൈഎം മാനന്തവാടി – ബത്തേരി രൂപതകളിലെ ഭാരവാഹികൾ, സിൻഡിക്കേറ്റ് അംഗങ്ങൾ, മേഖല ഭാരവാഹികൾ എന്നിവർ ചേർന്ന് ബത്തേരി മുനിസിപ്പൽ ചെയർമാൻ, മുൻസിപ്പാലിറ്റി കൗൺസിലർമാർ, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവരുമായി സഹകരിച്ച് യാത്രക്ക് സ്വീകരണം നൽകും.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







