മാനന്തവാടി:ട്രൈബൽ വിഭാഗത്തിൽപെട്ട 30ഓളം യുവാക്കൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെയും മാനന്തവാടി അഗ്നിരക്ഷാ നിലയത്തിന്റെയും നേതൃത്വത്തിൽ മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ വെച്ച് നീന്തൽ പരിശീലനം നൽകി.കളക്ടറേറ്റ് ദുരന്തനിവാരണ അതോറിറ്റി സീനിയർ സൂപ്രണ്ട് ജോയ് തോമസിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും, മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർമാരായ രാകേഷ്, സുജിത്ത് എന്നിവരും. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഇസ്മായിൽ, മാനന്തവാടി അഗ്നി രക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സി. ജെയിംസ്, ഗ്രേഡ് എ. എസ്. ടി. ഒ പി. എം. അനിൽ, സിവിൽ ഡിഫൻസ് അംഗങ്ങളായ മുത്തലിബ്.റ്റി.എ , വി ബി.മഹേഷ്,എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







