വെള്ളമുണ്ടഃ
കേരള ഉറുദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ ആദരിച്ചു.
പൊതുപ്രവർത്തന രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തി ജനപ്രതിനിധി എന്ന നിലക്ക് രണ്ട് വർഷം വിജയകരമായി പിന്നിട്ടതിന്റെ ഭാഗമായാണ് ആദരിച്ചത്.
കെ.യു.ടി.എ ജില്ലാ പ്രസിഡന്റ് പി.പി മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് മണ്ണാർ,
ജില്ലാ സെക്രട്ടറി അബ്ബാസ്.പി,സമറുദ്ധീൻ.കെ,രഞ്ജിത് മാനിയിൽ,ആശാ ബേബി,ജൻസി രവീന്ദ്രൻ,ഷീജ എൻ,മുബീന.കെ തുടങ്ങിയവർ സംസാരിച്ചു.








