നാല് വര്‍ഷത്തെ ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയില്‍ പ്രവാസിക്ക് എട്ട് കോടിയുടെ സമ്മാനം

ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പ്രവാസിക്ക് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‍സ് ‘ഡി’യില്‍ നടന്ന നറുക്കെടുപ്പില്‍ ലെബനാന്‍ പൗരനായ സിയാദ് നെഹ്‍മയാണ് സമ്മാനം നേടിയത്. 44 വയസുകാരനായ അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ ഭാഗ്യ പരീക്ഷണമായിരുന്നു ഇന്ന് വിജയം കണ്ടത്.

ദുബൈയിലെ ഒരു ഐ.ടി കമ്പനിയില്‍ ബിസിനസ് ഡെവലപ്‍മെന്റ് മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം നാല് വര്‍ഷമായി എല്ലാ മാസവും നറുക്കെടുപ്പില്‍ പങ്കെടുത്തു വരികയായിരുന്നു. 2007 മുതല്‍ യുഎഇയില്‍ താമസിക്കുന്ന സിയാദ്, സമ്മാനം ലഭിച്ചതില്‍ ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 13-ാമത്തെ ലെബനീസ് പൗരനാണ് അദ്ദേഹം.

മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് പുറമെ ആഡംബര വാഹനങ്ങള്‍ സമ്മാനം നല്‍കുന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും ഇന്ന് നടന്നു. ഇതില്‍ ഇന്ത്യക്കാരനായ ബിജു ജോസഫ് എന്ന 54 വയസുകാരന്‍ ഹാര്‍ലി ഡേവിഡ്‍സണ്‍ മോട്ടോര്‍ബൈക്ക് സ്വന്തമാക്കി. മൂന്ന് കുട്ടികളുടെ പിതാവായ അദ്ദേഹം കാര്‍ ആക്സസറീസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇതാദ്യമായാണ് ബിജു ജോസഫ് നറുക്കെടുപ്പില്‍ ടിക്കറ്റെടുത്തത്. രവി മാദ എന്ന മറ്റൊരു ഇന്ത്യക്കാരനും ഇന്നത്തെ നറുക്കെടുപ്പില്‍ ആഡംബര ബൈക്ക് സമ്മാനം ലഭിച്ചു. 32 വയസുകാരനായ ബഹ്റൈന്‍ പൗരനാണ് മെര്‍സിഡസ് ബെന്‍സ് എസ് 500 ഡയമണ്ട് വൈറ്റ് കാര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെയും ആദ്യശ്രമത്തില്‍ തന്നെയാണ് സമ്മാനം ലഭിച്ചത്.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി

മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ്‌ ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ

പിഎംശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം: കെപിഎസ്ടിഎ

ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ

പുൽപള്ളി ബസ്‌റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ പൈപ്പ് പൊട്ടി;മലിനജലം തളംതെട്ടി ശുചിമുറി

പുൽപള്ളി : പുൽപ്പള്ളി ബസ്റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ 30 വർഷം മുൻപ് നിർമിച്ച ശുചിമുറികളുടെ സ്‌ഥിതി അത്യന്തം ശോചനീയം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 8 ശുചിമുറികളാണുള്ളത്. ഇതിന്റെ വാതിലുകൾക്ക് കുറ്റിയും കൊളുത്തുമില്ല. ഇനി കുറ്റി സ്ഥാപിക്കാൻ

യൂനാനി അലർജി മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച

വിട്ടു മാറാത്ത തുമ്മൽ, ചുമ, കഫക്കെട്ട്, കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ, മൂക്കിലെ ദശ അസുഖം എന്തുമാവട്ടെ പരിഹാരം അർവാഹ് യൂനാനിയിലുണ്ട്.മാനന്തവാടി ക്ലബ്കുന്ന് ക്ലിബ ട്യൂറിസ്റ്റ് ഹോമീന് സമീപം ബുധനാഴ്ച രാവിലെ 10 മണി

പിഎംശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം: കെപിഎസ്ടിഎ

ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ

രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാർ

ചൈനയുടെ അതിർത്തിയായ ബുംല പാസ്സിൽ നിന്ന് 35 കിലോമീറ്റർ മാത്രം അകലെ അരുണാചൽ പ്രദേശും ഇന്ത്യൻ ആർമിയും ചേർന്ന് സംഘടിപ്പിച്ച തവാങ്ങ് മാരത്തണിൽ മികച്ച വിജയവുമായി രണ്ടു വയനാട്ടുകാർ. ഇന്നലെ പുലർച്ചെ അഞ്ചരക്ക് മൈനസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.