കുഷ്ഠരോഗ നിര്‍ണ്ണയം; ഭവന സന്ദര്‍ശനം തുടങ്ങി

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിയായ ‘അശ്വമേധം’ത്തിന്റെ ഭാഗമായുളള ഭവന സന്ദര്‍ശനം ജില്ലയില്‍ തുടങ്ങി. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യ മാക്കുക എന്നതാണ് ഭവന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിച്ച് അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയിലെത്തിക്കും. ഗൃഹ പരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പാക്കും. ഭവന സന്ദര്‍ശനത്തിന് 1149 ടീമിലായി 2298 വളണ്ടിയര്‍മാരെ ജില്ലയില്‍ സജ്ജമാക്കിക്കിയിട്ടുണ്ട്. ഇതില്‍ 1149 പുരുഷ വളണ്ടിയര്‍മാരും 1149 സത്രീ വളണ്ടിയര്‍മാരും ഉള്‍പ്പെടും. നിലവില്‍ ജില്ലയില്‍ 14 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 12 എണ്ണം പകര്‍ച്ചശേഷി കൂടുതലുള്ള എം.ബി കേസുകള്‍ ആണ്.

ജില്ലാതല ഉദ്ഘാടനം മുണ്ടേരി അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു ക്യാമ്പയിന്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോ ടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റ മുനിസിപാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി മുസ്തഫ, കൗണ്‍സിലര്‍മാരായ എം.കെ ഷിബു, സി.കെ ശിവരാമന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ സി.സി. ബാലന്‍, കെ.കെ ചന്ദ്രശേഖരന്‍, അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ ഡിജോ ജോണ്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി

മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ്‌ ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ

പിഎംശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം: കെപിഎസ്ടിഎ

ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ

പുൽപള്ളി ബസ്‌റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ പൈപ്പ് പൊട്ടി;മലിനജലം തളംതെട്ടി ശുചിമുറി

പുൽപള്ളി : പുൽപ്പള്ളി ബസ്റ്റാൻഡ് വ്യാപാര സമുച്ചയത്തിൽ 30 വർഷം മുൻപ് നിർമിച്ച ശുചിമുറികളുടെ സ്‌ഥിതി അത്യന്തം ശോചനീയം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 8 ശുചിമുറികളാണുള്ളത്. ഇതിന്റെ വാതിലുകൾക്ക് കുറ്റിയും കൊളുത്തുമില്ല. ഇനി കുറ്റി സ്ഥാപിക്കാൻ

യൂനാനി അലർജി മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച

വിട്ടു മാറാത്ത തുമ്മൽ, ചുമ, കഫക്കെട്ട്, കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ, മൂക്കിലെ ദശ അസുഖം എന്തുമാവട്ടെ പരിഹാരം അർവാഹ് യൂനാനിയിലുണ്ട്.മാനന്തവാടി ക്ലബ്കുന്ന് ക്ലിബ ട്യൂറിസ്റ്റ് ഹോമീന് സമീപം ബുധനാഴ്ച രാവിലെ 10 മണി

പിഎംശ്രീ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം: കെപിഎസ്ടിഎ

ബത്തേരി : ഘടകകക്ഷികളുടെ എതിർപ്പിനെ അവഗണിച്ച് പി എം ശ്രീ പദ്ധതി അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടാനുണ്ടായ സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ

രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാർ

ചൈനയുടെ അതിർത്തിയായ ബുംല പാസ്സിൽ നിന്ന് 35 കിലോമീറ്റർ മാത്രം അകലെ അരുണാചൽ പ്രദേശും ഇന്ത്യൻ ആർമിയും ചേർന്ന് സംഘടിപ്പിച്ച തവാങ്ങ് മാരത്തണിൽ മികച്ച വിജയവുമായി രണ്ടു വയനാട്ടുകാർ. ഇന്നലെ പുലർച്ചെ അഞ്ചരക്ക് മൈനസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.