യു.എ.ഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സില്‍ വാഹനമോടിക്കാം; ലിസ്റ്റില്‍ ഇന്ത്യയില്ല

യു.എ.ഇയില്‍ 44 രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സ്വന്തംനാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ യു.എ.ഇയില്‍ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാര്‍ക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കില്‍ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.

ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായവും പൂര്‍ത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം. എസ്തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്ലാന്‍ഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്പെയിന്‍, നോര്‍വേ, ന്യൂസീലന്‍ഡ്, റൊമേനിയ, സിങ്കപ്പൂര്‍, ഹോങ്കോങ്, നെതര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, യു.കെ, തുര്‍ക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഈ ആനുകൂല്യമുള്ളത്.

വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാന്‍ മന്ത്രാലയം വെബ്സൈറ്റില്‍ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ലൈസന്‍സുള്ള സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയില്‍ വാഹനമോടിക്കണമെങ്കില്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷ പാസായി ലൈസന്‍സ് നേടണം.

ഉറക്കം കുറവുളളവരാണോ? എങ്കില്‍ സൂക്ഷിക്കണം; ഹൃദയം നിലച്ചുപോയേക്കാം

മുന്‍പ് പ്രായമായവരില്‍ കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏക മുന്‍കരുതല്‍ നടപടി. 20

മഴ തുടരും; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ വികസനമുണ്ടായത് ഇടത് സർക്കാരുകളുടെ കാലത്ത് മാത്രം’; പിണറായി വിജയൻ

കേരളത്തില്‍ വികസനം ഉണ്ടായത് ഇടത് സര്‍ക്കാരുകളുടെ കാലത്ത് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മേഖലയിലും വലിയ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് കരുതിയ

ഒരു മര്യാദ വേണ്ടേ’, കാലടിയിൽ സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, വീഡിയോ മന്ത്രി കണ്ടു; ഡ്രൈവ‍ർക്ക് പണി കിട്ടി, പെർമിറ്റും റദ്ദാക്കും

കാലടി: അമിതവേഗതയിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപക‍ടമുണ്ടാക്കുന്ന രീതിയിൽ ബസോടിച്ച ഡ്രൈവ‍ർക്ക് പണി കിട്ടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് മന്ത്രി. കലടിയിൽ മത്സര ഓട്ടം നടത്തിയ സീസൺ എന്ന ബസിനെതിരെയാണ് ഗതാഗത

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ.

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശിച്ചു

റാഫ് അംഗങ്ങൾ പീസ് വില്ലേജ് സന്ദർശിച്ചു.പീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു.റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷനായിരുന്നു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.