പൂതാടി:നെല്ലിക്കര ശ്രീരാഗം ഹരിയുടെ കവിതാ സമാഹാരം ‘ജീവിതനൗക’ പ്രകാശനം ചെയ്തു.
പൂതാടി ദേശീയ ഗ്രന്ഥാലയത്തിൽ നടന്ന
ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
നോവലിസ്റ്റ് ഹാരിസ് നെന്മേനി പുസ്തകം പ്രകാശനം ചെയ്തു.
പൂതാടി ഗ്രാമപഞ്ചായത്തംഗം ഇമ്മാനുവൽ എൻ അധ്യക്ഷത വഹിച്ചു.
മെമ്പർ പ്രകാശൻ നെല്ലിക്കര,ജിത്തു തമ്പുരാൻ,ടി.കെ മുസ്തഫ,എം.പി മുരളീധരൻ,വി എസ് ഷാജി,വി.എസ് പ്രഭാകരൻ,സലിം പി തുടങ്ങിയവർ സംസാരിച്ചു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത