ചീയമ്പം : ക്രിസ്തുവില്‍ ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ് മതാധ്യാപകര്‍ എന്നും മതബോധനം സാമൂഹ നന്മയ്ക്കായിട്ടാണെന്നും ബത്തേരി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മോര്‍ തോമസ് മെത്രാപ്പോലീത്ത ഓര്‍മ്മപ്പെടുത്തി. സര്‍വ്വമത തീര്‍ത്ഥാടനകേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍വെച്ച് നടത്തപ്പെട്ട എം.ജെ.എസ്.എസ്.എ. മലബാര്‍ ഭദ്രാസന അധ്യാപകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. മലബാര്‍ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി പ്രസ്ഥാനം പ്രസിദ്ധീകരിച്ച സ്മരണിക പ്രകാശനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പി.സി.പൗലോസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ടി.വി.സജീഷ് സ്വാഗതം ആശംസിച്ചു. ചീയമ്പം പള്ളിവികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടില്‍ പതാക ഉയര്‍ത്തി. മാനന്തവാടി പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോജോ കുടക്കാച്ചിറ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരമ്പുഴ, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റുംകര, സണ്ടേസ്‌കൂള്‍ ഭദ്രാസന സെക്രട്ടറി പി.എഫ്.തങ്കച്ചന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ എം.വൈ.ജോര്‍ജ്ജ്, അനില്‍ജേക്കബ്, ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ സി.കെ.ജോര്‍ജ്ജ്, പള്ളി ട്രസ്റ്റി ടി.ടി.വര്‍ഗ്ഗീസ് തോട്ടത്തില്‍, യൂത്ത് ഭദ്രാസന സെക്രട്ടറി ജോബിഷ് യോഹന്‍, സമാജം ഭദ്രാസന സെക്രട്ടറി മേരി ആവണംകോട്ടില്‍, പള്ളി സെക്രട്ടറി എല്‍ദോ പി.വൈ., ഹെഡ്മാസ്റ്റര്‍ എല്‍ദോ ജോര്‍ജ്ജ് പ്രസംഗിച്ചു. സംഗമത്തില്‍വെച്ച് എം.ജെ.എസ്.എസ്.എ. പുറത്തിറക്കിയ 2023ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി കലാമത്സരങ്ങള്‍ നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ്, ഡയറക്ടര്‍, ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു. സണ്ടേ സ്‌കൂള്‍ അധ്യാപന രംഗത്ത് ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചവര്‍, 35 വര്‍ഷം അധ്യാപനം പൂര്‍ത്തിയാക്കിയവര്‍, മത്സരത്തിലും വാര്‍ഷിക പരീക്ഷയിലും അസോസിയേഷന്‍ തലത്തില്‍ മികവ് പുലര്‍ത്തിയവര്‍ എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
ഭദ്രാസന കമ്മറ്റി അംഗങ്ങളായ പി.എം.മാത്യു, പി.എം.രാജു, എബിന്‍ പി.ഏലിയാസ്, ജിനു സ്‌കറിയ, മത്തായി ജോണ്‍, ഇ.പി.ബേബി, പി.പി.ഏലിയാസ്, ജോണ്‍ ബേബി നേതൃത്വം നല്‍കി.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.
മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ് ഷാജിനി ബെന്നി അധ്യക്ഷത