മുഹമ്മദ് ഷമിക്ക് തിരിച്ചടി; മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കോടതി

കൊല്‍ക്കത്ത: വിവാഹ മോചനക്കേസില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടി. വിവാഹ ബന്ധം വേര്‍പെടുത്തിയ ഷമി, മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതി ഉത്തരവിട്ടു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി നല്‍കണണമെന്നായിരുന്നു ഹസിന്‍ ജഹാൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

2018-ല്‍ വിവാഹ മോചനകേസ് ഫയല്‍ ചെയ്തപ്പോഴാണ് പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് ജഹാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വ്യക്തിഗത ചെലവുകൾക്കായി ഏഴ് ലക്ഷം രൂപയും മകളുടെ ചെലവുകള്‍ക്കായി മൂന്ന് ലക്ഷം രൂപയും ഷമി പ്രതിമാസം നല്‍കണമെന്നായിരുന്നു ജഹാന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഹര്‍ജിയിലാണ് അലിപൂർ കോടതി ജഡ്ജി അനിന്ദിത ഗാംഗുലി പ്രതിമാസം 50000 രൂപ ജീവനാംശമായി നല്‍കാനുള്ള വിധി പ്രസ്താവിച്ചത്. എന്നാല്‍ വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹസിന്‍ ജഹാന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഹസിന്‍ ജഹാന്‍ സൂചിപ്പിച്ചു.

ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ഗാർഹിക പീഡനവും ആരോപിച്ച് ഹസിൻ ജഹാന്‍ ജാദവ്പൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇരവരും തമ്മിലുള്ള തർക്കം പരസ്യമായത്. തെളിവായി സമൂഹമാധ്യമങ്ങളിലൂടെ നിരവധി ചിത്രങ്ങളും ഷമിയുടെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഹസിന്‍ ജഹാന്‍റെ പരാതിയെ തുടർന്ന് ഷമിക്കെതിരെ ഗാർഹിക പീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുമ്പോഴെല്ലാം ക്രിക്കറ്റ് താരവും കുടുംബവും തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ഹസിൻ ജഹാൻ പരാതിയില്‍ പറഞ്ഞിരുന്നു.ഷമിയുടെ കുടുംബം തന്നോട് എങ്ങനെ പെരുമാറിയെന്ന് അയൽക്കാരോട് ചോദിക്കണമെന്നും രണ്ട് വർഷമായി അവൻ വിവാഹമോചനം ആവശ്യപ്പെടുന്നതിനാൽ മിണ്ടാതിരിക്കുകയായിരുന്നുവെന്നും ഹസിന്‍ ജഹാന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. തന്നെ ഉപേക്ഷിക്കാൻ ഷമി എല്ലാ ശ്രമങ്ങളും നടത്തിയെന്നും ജഹാൻ പറഞ്ഞു.

വിവധ ഫോൺ നമ്പറുകളില്‍ നിന്ന് ഉപയോഗിച്ച് ഷമി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജഹാൻ ആരോപിച്ചിരുന്നു. എന്നാല്‍ ഷമി ജഹാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു ഷമിയുടെ വിശദീകരണം.വിശ്വാസവഞ്ചന, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ ജഹാനോട് മാപ്പ് പറയാൻ തയ്യാറാണെന്നും ഷമി പറഞ്ഞിരുന്നു.

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത

സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം

വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ

ചമ്രവട്ടത്ത് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് സു.ൽത്താൻ ബത്തേരി സ്വദേശി മരിച്ചു

ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും

പുനർനിർമ്മാണ കൂദാശ നാളെ

സെൻ്റ് മേരീസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് വരദൂർ ദേവാലയ പുനർനിർമ്മാണ കൂദാശ നാളെ രാവിലെ 9.30 തിന് നടക്കും. കർണ്ണാടക, തിരുവനന്തപുരം ഭദ്രസനധിപൻ മാത്യൂസ് മോർ സിൽവാനസ് എപ്പിസ്ക്കോപ്പ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിക്കും Facebook

രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.