വെള്ളമുണ്ടഃവെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ട്
അനുബന്ധ എൻട്രൻസ് നവീകരണത്തിന്റെയും ഡ്രൈനേജ് നിർമ്മാണത്തിന്റെയും പ്രവർത്തി ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.17 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്കാണ് പ്രവർത്തി നടക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയംഗം
എം.മുരളീധരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,മിഥുൻ മുണ്ടക്കൽ,സുരേഷ് കെ.കെ,എം.നാരായണൻ,മാലി നുച്ചിയൻ,മമ്മൂട്ടി തോലൻ തുടങ്ങിയവർ സംബന്ധിച്ചു.

രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ്