കൽപ്പറ്റ : കുടുംബശ്രീയുടെ രജതാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം – ചുവട് ക്യാമ്പയിന്റെ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. കല്പറ്റ ജൈത്ര ജംഗ്ഷൻ പരിസരത്തു നിന്ന് ആരംഭിച്ച വിളംബര ജാഥയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രോഗ്രാം മാനേജർമാരായ സുഹൈൽ, ആശ പോൾ, എന്നിവർ സംസാരിച്ചു.സി ഡി എസ് ചെയർപേഴ്സൺമാർ,അക്കൗണ്ടന്റുമാർ,കുടുംബശ്രീ പ്രവർത്തകർ, എസ്. ടി. അനിമേറ്റർമാർ, കാസ്സ്, എം. ഇ. സി മാർ, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ,എന്നിവർ ജാഥയിൽ പങ്കെടുത്തു.

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ
ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,







