26,900 രൂപ വിലയുള്ള ആപ്പിള്‍ എയര്‍ പോഡ് കേവലം 1150 രൂപയ്ക്ക് സ്വന്തമാക്കാം ഫ്ളിപ്കാർട്ടിലൂടെ: എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ…

ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയില്‍ അവസാനിച്ചതാണ്. എന്നാല്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം ഇപ്പോഴും നഷ്ടമായിട്ടില്ല. ഒരു പഴയ സ്‌മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌താല്‍ വെറും 1,150 രൂപയ്ക്ക് ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ വാങ്ങാം എന്നതാണ് പുതിയ ഓഫര്‍.

Apple AirPods Pro (രണ്ടാം തലമുറ) ഇയര്‍ബഡുകള്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 26,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ Apple AirPods Pro ഫ്ലിപ്കാര്‍ട്ടില്‍ 21,400 രൂപ കിഴിവില്‍ ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറിലൂടെയാണ് ഈ മികച്ച വിലയിൽ നിങ്ങൾക്ക് ഉൽപ്പന്നം ലഭിക്കുക. നിങ്ങളുടെ ഉപയോഗിച്ച സ്മാർട്ട്ഫോണിന് പരമാവധി 19,000 രൂപ വരെ ആനുകൂല്യം ലഭിക്കും. നിങ്ങളുടെ പഴയ ഫോണിന് നിങ്ങള്‍ക്ക് ലഭിക്കുന്ന വില നിങ്ങളുടെ ഫോണിന്റെ മോഡലിനെയും അവസ്ഥയെയും ആശ്രയിച്ചിരിക്കും.

ഇത് മാത്രമല്ല, ഇതിന് ശേഷവും 1,250 രൂപ അധികം കിഴിവ് ബാധകമാക്കാം. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഈ ഇയര്‍ബഡുകള്‍ വാങ്ങുന്നതിന് ഫ്ലിപ്പ്കാര്‍ട്ടില്‍ 10 ശതമാനം അധിക കിഴിവ് നല്‍കുന്നു. എച്ച്‌എസ്ബിസി ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ എന്നിവയിലും ഇതേ ഓഫര്‍ ഉപയോഗിക്കാം.ഈ കിഴിവുകള്‍ക്കെല്ലാം ശേഷം, ഉപയോക്താക്കള്‍ക്ക് വെറും 1,150 രൂപയ്ക്ക് Apple AirPods Pro വാങ്ങാന്‍ കഴിയും. എല്ലാ ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രയോഗിച്ചതിന് ശേഷമായിരിക്കും ഈ വില.

രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട; ലൈസന്‍സ് പോകും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയില്‍ കുടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാല്‍ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാല്‍ ഡ്രൈവിങ്

നിവേദനം നൽകി

വയനാടൻ ടൂറിസം നേരിടുന്ന പ്രശ്നങ്ങൾ രാജ്യസഭ എം.പി പത്‌മശ്രീ പി.ടി ഉഷയുമായി ആക്ട ഭാരവാഹികൾ ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. വിഷയം രാജ്യസഭയിൽ ഉന്നയിക്കാമെന്നും ടൂറിസം ക്യാബിനറ്റ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താമെന്നും എംപി പറഞ്ഞു.ഓൾ

2023, 2024 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്:  നവംബർ 20 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. 2023-ലെ വിഷയം ‘ശുചിത്വം’, 2024-ലേത് ‘അതിജീവനം’ എന്നിവയാണ്. കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. ഓരോ വിഭാഗത്തിലെയും ആദ്യ

വിട്ടുമാറാത്ത പനിയാണോ പ്രശ്‌നം; ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ, പനി പമ്പ കടക്കും

കാലാവസ്ഥ മാറുമ്പോള്‍ പലര്‍ക്കും പനിയുടെ ലക്ഷണങ്ങളും കൂടും. തൊണ്ട വേദന, ജലദോഷം, ശരീരത്തിന്റെ ഉയര്‍ന്ന താപനില എന്നിവ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സാധാരാണയായി കാണുന്ന ഈ രോഗാവസ്ഥ മിക്ക സന്ദര്‍ഭങ്ങളിലും

സംസ്ഥാനത്ത് ഇന്നുംശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്

അമിതമായാല്‍ ബദാമും ആപത്ത്; ഒരു ദിവസം എത്ര ബദാം കഴിക്കാം? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം. ആരോഗ്യത്തിന്റെയും പോഷകാഹാരങ്ങളുടെയും മികച്ച ഉറവിടമായ ബദാം ദിവസവും കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. ചിലര്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാറുണ്ട്. ഇതും ആരോഗ്യകരമായ ശീലമാണ്. എന്നാല്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.