പനമരം
നീർവാരം,അമ്മായി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം ഇന്നലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വാഴ,കവുങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു.രാവിലെ പശുവിനെ കറക്കാൻ ഇറങ്ങിയ സുകുമാരനാണ് ആനയെ കണ്ടത്. ആനയുടെ ആക്രമണത്തിൽ നിന്ന് അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത് .വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഖിലേന്ത്യാ കിസാൻ സഭയുടെ മാനന്തവാടി താലൂക്ക് സെക്രട്ടറി ജോസഫ് മാസ്റ്റർ, സിപിഐ ബ്രാഞ്ച് സെക്രട്ടറി നിസാർ തുടങ്ങിയവർ സ്ഥലത്തെത്തിയ ഡെപ്യൂട്ടി റേഞ്ചർ ഷാജിയും മറ്റു വനപാലകരുമായി ചർച്ച നടത്തുകയും ആനയിറങ്ങുന്ന സ്ഥലങ്ങളിൽ സോളാർ ഫെൻസിങ് ശക്തിപ്പെടുത്തുവാനും കൂടുതൽ ബാറ്ററികൾ സ്ഥാപിക്കുവാനും തീരുമാനമായി.സുസ്ഥിരമായ ഫെൻസിങ് പൂർത്തിയാക്കുവാൻ വേണ്ട നടപടിക്രമങ്ങൾ ഊർജിതപ്പെടുത്തമെന്നും അദ്ദേഹം ഉറപ്പു നൽകി.ജനങ്ങൾ ഇപ്പോഴും ഭയാശങ്ക യിലാണ് .

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ
ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,







