ചുണ്ടക്കര പള്ളിയിൽ ഇടവക മധ്യസ്ഥനായ വി യൗസേപ്പിതാവിന്റേയും,
വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ ആരംഭിച്ചു.ഇടവക വികാരി ഫാ: ജോയി പുല്ലംകുന്നേൽ വിശുദ്ധന്റെ കൊടിയേറ്റി. ഫാ: സാൽവിൻ (എസ്.ജെ) വിശുദ്ധ ബലിയർപ്പിച്ചു. പൂർവ്വികരുടെ അനുസ്മരണം, ആദ്യഫല ശേഖരണം എന്നിവയും നടത്തി.
ജനുവരി 25ാം തിയ്യതി ആഘോഷമായ തിരുനാൾ കുർബാനക്കും, വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിനും ഫാ: കുര്യൻ വാഴയിൽ നേതൃത്വം നൽകും.
ജനുവരി 26 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ: ജെയിംസ് പുത്തൻ പറമ്പിൽ നേതൃത്വം നൽകും. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.