ബത്തേരി :വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് പ്രവത്തിപ്പിക്കുന്നവർ തമ്മിൽ പരസ്പരം .
ബിസിനസ് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി നടത്തിയ മീറ്റ് അപ്പ് ശ്രദ്ധേയമായി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സി.അസൈനാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് ബി നായർ സ്വാഗതം ആശംസിച്ചു . ജില്ലാ പ്രസിഡണ്ട് കെ പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സൈഫുള്ള.കെ പദ്ധതി വിശദീകരണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വർഗീസ് എ.ഓ, അൻവർ മേപ്പാടി, മുനീർ കാക്കവയൽ, ബാബു ബത്തേരി, സജി വൈത്തിരി, സന്ധ്യാ ത്രി റൂട്ട്സ്,ഫർസാന ബത്തേരി, ഷാഹിന മലപ്പുറം, അബ്ദുറഹ്മാൻ മാനന്തവാടി, സുമ പള്ളിപ്രം, സനീഷ് മീനങ്ങാടി, നസീബ് ബത്തേരി, റിയാസ് ബത്തേരി, എന്നിവർ നേതൃത്വം നൽകി.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി