50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്.
മികച്ച ചിത്രം: വാസന്തി. മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട്, മികച്ച നടി: കനി കുസൃതി, മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി, മികച്ച സ്വഭാവ നടന്‍: ഫഹദ് ഫാസില്‍, മികച്ച സ്വഭാവ നടി: സ്വാസിക. അന്നാബെനിനും നിവിന്‍ പോളിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സാധാരണ നടക്കാറുള്ള പുരസ്‌കാര പ്രഖ്യാപനം കൊവിഡ് പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
ഡിസംബർ അവസാന വാരം പുരസ്കാരം വിതരണം ചെയ്യും.