ഒരുമിച്ച് കിണറ്റിൽ വീണ് പുള്ളിപ്പുലിയും പൂച്ചയും, പിന്നീട് സംഭവിച്ചത്…

ഒരു പുള്ളിപ്പുലിയും പൂച്ചയും കൂടി ഒരേ കിണറ്റിൽ വീണു. രക്ഷപ്പെടാൻ വേണ്ടി എന്ത് ചെയ്യും? രണ്ടും കൂടി യോജിച്ച് പോകുമോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. ഒരേ കിണറ്റിൽ വീണ പുള്ളിപ്പുലിയേയും പൂച്ചയേയും ഒടുവിൽ രക്ഷപ്പെടുത്തി. മൃ​ഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവികളുടെയും ഒക്കെ കൗതുകമാർന്ന വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന സാമൂഹിക മാധ്യമം ഈ വീഡിയോയും ശ്രദ്ധിക്കാതിരുന്നില്ല.

മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്. ഒടുവിൽ ചൊവ്വാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുള്ളിപ്പുലിയേയും പൂച്ചയേയും കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. കിണറ്റിൽ കിടക്കുന്ന പുലിയുടേയും പൂച്ചയുടേയും വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത് സുരേന്ദർ മെഹ്റ ഐഎഫ്എസ് ആണ്. വീഡിയോയിൽ കിണറ്റിൽ രണ്ട് മരപ്പലകകൾ കിടക്കുന്നത് കാണാം. അതിൽ കിടന്നുകൊണ്ട് വെള്ളത്തിൽ തന്നെ പൊങ്ങിക്കിടക്കാൻ ശ്രമിക്കുകയാണ് പുള്ളിപ്പുലി. അതേ സമയം വെള്ളത്തിൽ മുങ്ങിപ്പോവാതിരിക്കാനായി പൂച്ചയും ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി പുലിയുടെ ദേഹത്ത് കയറാനും പൂച്ച ശ്രമിക്കുന്നുണ്ട്.
കയർ ഉപയോ​ഗിച്ച് കൂട് വെള്ളത്തിൽ താഴ്ത്തി, കൂട്ടിലേക്ക് പുലിയെ കയറ്റുകയാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ‌ ചെയ്തത്. അനവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളും നൽകിയത്. അതിൽ ഒരാൾ എഴുതിയത് പൂച്ചയ്ക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകണം എന്നാണ്. പൂച്ചയുടെ ആക്രമണത്തിൽ നിന്നും പുള്ളിപ്പുലി ഒരു തരത്തിൽ രക്ഷപ്പെട്ടു എന്നാണ് മറ്റൊരാൾ തമാശയായി എഴുതിയത്.

ഈയാഴ്ച ആദ്യം മംഗളൂരുവിൽ കിണറ്റിൽ നിന്ന് ഒരു വയസ്സുള്ള ഒരു പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുകയും പിന്നീട് അതിനെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം മൃഗത്തെ കൂട്ടിനുള്ളിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിരുന്നില്ല. ഒടുവിൽ, രക്ഷാസംഘത്തെ നയിച്ച വൈൽഡ് ലൈഫ് സ്‌പെഷ്യലിസ്റ്റ് ഡോ. മേഘന, തോക്കും മറ്റ് സാമ​ഗ്രികളുമായി കൂട്ടിനുള്ളിൽ ഇരുന്ന് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീടാണ് അതിനെ മുകളിലേക്ക് കയറ്റിയത്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.