കൽപ്പറ്റ : മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ സംസ്ഥാനതല അവാർഡ് നേടിയ
എ. ഗീത ഐ.എ.എസിനെ വൈത്തിരി എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആദരിച്ചു. ചടങ്ങിൽ വൈത്തിരി എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയ്ക്ക് തന്നെ ഏറെ അഭിമാനകരമായ നിമിഷമാണ് ഇതെന്ന് എ.ഗീതയ്ക്ക് ഉപഹാരം സമർപ്പിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി. പി വാസുദേവൻ പൊന്നാട അണിയിച്ചു. യൂണിയൻ സെക്രട്ടറി വിപിൻകുമാർ യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.പി രാമകൃഷ്ണൻ നായർ എൻ ടി പത്മനാഭൻ നായർ, കെ നന്ദകുമാർ, കെ മുരളീധരൻ, പി സി നാരായണൻ നമ്പ്യാർ സി.പി പുഷ്പലത,
ഇ.പ്രഭാകരൻ നായർ വേണു മാനികുനി, ഒ.ടി മോഹൻദാസ് വനിതാ സമാജം വൈസ് പ്രസിഡണ്ട് സവിത സെക്രട്ടറി ശീതള വിജയശ്രീ, കൃഷ്ണവേണി തുടങ്ങിയവർ പങ്കെടുത്തു.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ