കല്‍പറ്റ: കെട്ടിട നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) വടക്കന്‍ മേഖലാ ജാഥക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. 21 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ഥമാണ് ജാഥ ജില്ലയില്‍ പര്യടനം നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ് പിരിക്കാനുളള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക, ആനുകൂല്യങ്ങളും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യുക, താലൂക്കുകള്‍ തോറും കലവറകള്‍ ആരംഭിക്കുക, ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. എടപ്പടി. പനമരം, കേണിച്ചിറ, വാഴവറ്റ, മുട്ടില്‍, ചുണ്ടയില്‍, എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്. ജാഥാ ക്യാപ്റ്റന്‍ കെ കൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ സു സുന്ദരന്‍, ഡയറക്ടര്‍ പി ശ്രീകുമാര്‍ സി എസ് സ്റ്റാന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ