വെള്ളമുണ്ട: ചുട്ടു പൊള്ളുന്ന വേനലിൽ മിണ്ടാപ്രാണികളെ കൂടി ചേർത്ത് നിർത്തണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന എല്ലാ ജീവജാലങ്ങൾക്കും വീടുകളിൽ കുടിനീർ ഒരുക്കുന്ന പദ്ധതിയായ കുരുവിക്കൊരു തുള്ളി ചലഞ്ചിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ടയിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ സഹജീവി സ്നേഹവും കാരുണ്യവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന’കുരുവിക്കൊരു തുള്ളി’ക്യാമ്പയിൻ മാതൃകപരമാണെന്നും ജുനൈദ് പറഞ്ഞു.