മാനന്തവാടി: വയനാട് ഡിസിസിയുടെ നേതൃത്വത്തിൽ ഏപ്രിൽ 1ന് പിണറായി സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിച്ച അധിക നികുതി വർദ്ധനവിനെതിരെ വയനാട് ഡിസിസിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. എം.ജി.ബിജു അധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്ജ്, കമ്മന മോഹനൻ, സിൽവി തോമസ് എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







