പടക്കവുമായി തീവണ്ടി യാത്ര വേണ്ട, അകത്താകും; മുന്നറിയിപ്പുമായി ആര്‍.പി.എഫ്

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.

സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി, വടകര ഭാഗങ്ങളിലേക്കും കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിവിടങ്ങളില്‍നിന്ന് വടകര ഭാഗത്തേക്കുമൊക്കെയാണ് ഇത്തരത്തിലുള്ള യാത്ര. മാഹിയില്‍ പൊതുവെ പടക്കങ്ങള്‍ക്ക് വിലക്കുറവായതിനാല്‍ ഒട്ടേറെപേര്‍ മാഹിയില്‍ പോയി പടക്കം വാങ്ങാറുണ്ട്.

എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂര്‍ണമായും തടയാനാണ് ആര്‍.പി.എഫ്. ലക്ഷ്യമിടുന്നത്. തീപ്പിടിത്തമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്. കൊണ്ടുവരുന്നത് ചെറിയ അളവിലായാല്‍പോലും നടപടി ഉണ്ടാകും. റെയില്‍വേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കള്‍ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്.

ഇത് പലര്‍ക്കും അറിയില്ലെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുന്നത്. വടകര റെയില്‍വേസ്റ്റേഷനില്‍ വെള്ളിയാഴ്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടന്നു.

കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ കിട്ടുന്നതിനാല്‍ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നും ആര്‍.പി.എഫ്. പരിശോധിക്കുന്നുണ്ട്.

ബന്ധു വീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

പൊഴുതന പേരുങ്കോട മുത്താറികുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി പാലവയൽ സ്വദേശി ആര്യദേവ് (14) ആണ് മരിച്ചത്. മേപ്പാടി ഗവണ്മെന്റ്

ഉത്തരവ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ

കൽപറ്റ: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഇനങ്ങളിൽ നൽകേണ്ട 65000 കോടി രൂപ പിടിച്ച് വച്ച സർക്കാർ, 4% ക്ഷാമബത്ത മാത്രം അനുവദിച്ചതിനെതിരെ 135/2025 നമ്പർ ഉത്തരവ് കത്തിച്ച് പ്രതിഷേധം നടത്തി എൻ.ജി.ഒ അസോസിയേഷൻ. 12-ാംശമ്പള

തരിയോടിന് സ്വപ്നസാക്ഷാത്കാരം, ഫുട്ബോൾ അക്കാദമി ആരംഭിച്ചു.

കാവുംമന്ദം: തരിയോടിന്റെ സമഗ്ര കായിക വികസനവും കായിക സംസ്കാരമുള്ള പുതിയ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്ബോൾ അക്കാദമി സ്ഥാപിച്ചു. അക്കാദമിയുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി

ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു.

ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ

കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 61- മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ

പുതുചരിത്രം; കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.