മലപ്പുറം മുന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബായിൽ നിന്ന് പാഴ്സലയെത്തിയതാണ് പിടികൂടിയ സ്വർണം.
ഏകദേശം 6.3കിലോ സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയും മലപ്പുറം സ്വദേശികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തു .
കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
കസ്റ്റസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ അന്വേഷിക്കുകയാണ്.
തേപ്പു പെട്ടി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് പ്രതികൾ സ്വർണം കടത്തിയത്.