ന്യൂയോർക്ക്: കാൻസർ, ഹൃദ്രോഗം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള വാക്സിൻ തയ്യാറാകുന്നു. 2030-ഓടെ വാക്സിൻ ഇത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ വിഭാഗത്തിൽപ്പെട്ട രോഗങ്ങൾക്കും മരുന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മോഡേണ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ചീഫ് മെഡിക്കൽ ഓഫീസറും കോവിഡ് വാക്സിൻ നിർമാതാക്കളുമായ ഡോ. പോൾ ബർട്ടൻ അറിയിച്ചു.
വിവിധ കാൻസറുകൾക്കെതിരേയുള്ള വാക്സിൻ തയ്യാറാക്കും. കൂടാതെ മരുന്നില്ലാത്ത രോഗങ്ങൾക്ക് എം.ആർ.എൻ.എ തെറാപ്പികൾ പോലുള്ള ചികിത്സാരീതി വികസിച്ചുവരുന്നുണ്ട്.
എം.ആർ.എൻ.എ. തന്മാത്രകളാണ് പ്രോട്ടീൻ നിർമിക്കാൻ കോശങ്ങൾക്ക് നിർദേശം നൽകുന്നത്.എം.ആർ.എൻ.എ. അധിഷ്ഠിത കാൻസർ വാക്സിൻ ശരീരത്തിലെ കാൻസർ കോശങ്ങളെ ഇല്ലാതാക്കും.കൂടാതെ കാൻസർ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീനിനെ ഇവ തിരിച്ചറിയുകയും മറ്റു കോശങ്ങൾക്ക് പ്രശ്നമുണ്ടാക്കാതെ കാൻസർ കോശങ്ങളെ മാത്രം ഇല്ലാതാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.