പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്ന പുതിയ ആളെ അറിഞ്ഞാല്‍ ഞെട്ടും; കാരണം ഇതോ?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റർ മേധാവിയും കോടീശ്വരനുമായ ഇലോൺ മസ്‌ക്.195 പേരെയാണ് മസ്ക് ഫോളോ ചെയ്യുന്നത്. 134.3 ദശലക്ഷവുമായി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് ‌മസ്‌ക്. മാർച്ച് അവസാനത്തോടെ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

87.7 ദശലക്ഷം ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നേതാക്കളിൽ ഒരാളാണ്. മസ്കിന്റെ അക്കൗണ്ട് പ്രവർത്തനം നിരീക്ഷിക്കുന്ന “ഇലോൺ അലേർട്ട്‌സ്” ആണ് മസ്‌കിന്റെ ഫോളോവർ അപ്‌ഡേറ്റിനെക്കുറിച്ചുള്ള വാർത്ത ട്വിറ്റ് ചെയ്തത്.ഇത് ട്വിറ്ററിൽ ഒരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടിട്ടുണ്ട്. ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നതിന്റെ നല്ല സൂചനയാണെന്നാണ് ചില ഉപയോക്താക്കൾ അവകാശപ്പെടുന്നത്.

ഇന്ത്യയെ മികച്ച രാജ്യമാക്കാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നുണ്ടെന്നാണ് ചില ഉപയോക്താക്കൾ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.”നന്ദി ഇലോൺ മസ്‌ക്! പ്രധാനമന്ത്രി മോദിജി നമ്മുടെ രാജ്യത്തെ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ, ഇന്നത്തെ കുട്ടികൾക്ക് മികച്ച ഭാവി ജീവിതം ഉറപ്പാക്കാൻ എലോൺ മസ്‌കും പരിശ്രമിക്കുന്നു” എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ട്വിറ്ററിന് പ്രതിമാസം ഏകദേശം 450 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്.

ഇതിൽ മസ്‌കിനെ പിന്തുടരുന്നത് 30 ശതമാനം ട്വിറ്റർ ഉപയോക്താക്കളാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എലോൺ മസ്‌ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തത്. അന്ന് അദ്ദേഹത്തിന് ഏകദേശം 110 ദശലക്ഷം ഫോളോവേഴ്സായിരുന്നു ഉള്ളത്. അഞ്ച് മാസത്തിനുള്ളിൽ ഇത് 133 ദശലക്ഷമായി ഉയർന്നു. ബരാക് ഒബാമയ്ക്കും ജസ്റ്റിൻ ബീബറിനും ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മൂന്നാമത്തെ ട്വിറ്റർ ഉപയോക്താവാണ് അദ്ദേഹം.

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ: ബത്തേരി അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തിൽ കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാ ണ് മരിച്ചത്. അമ്പലവയ‌ലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരിക

മൂന്നാം വാർഷികാഘോഷ നിറവിൽ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ്

ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു. ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു

അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു.

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.