ചെന്നലോട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന വിഭാഗമായ പാവപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പെരുന്നാള്‍ ഭക്ഷണക്കിറ്റൊരുക്കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ മാതൃകയായി. പാലിയേറ്റീവ് ഇൻചാർജ് ഡോ. ജാവീദ് റിസ്വാന് കിറ്റ് കൈമാറിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്‍റുമായ ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്പർവൈസർ വിൻസൻറ് സിറിൽ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ശ്രീകല, അനിത പോൾ, പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് കെ കെ രാജാമണി, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ, വളണ്ടിയർമാരായ വി മുസ്തഫ, ശാന്തി അനിൽ തുടങ്ങിയവർ സംസാരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയായ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, സുമനസുകളുടെ സഹകരണത്തോടെയാണ് ഭക്ഷണക്കിറ്റ് ഒരുക്കി വീടുകളിൽ എത്തിച്ചു നൽകിയത്.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10