മെസിയൊന്നും ബാഴ്‌സയില്‍ വേണ്ട; എതിര്‍പ്പുമായി നാല് ബാഴ്‌സ സൂപ്പര്‍ താരങ്ങള്‍; റിപ്പോര്‍ട്ട്

ജൂണ്‍ മാസത്തോടെ പാരിസ് ക്ലബ്ബായ പി.എസ്.ജി വിട്ട് ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജൂണില്‍ പി.എസ്.ജിയുമായുളള കരാര്‍ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതോടെയാണ് മെസി ബാഴ്‌സയിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

എന്നാല്‍ മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ നാല് ബാഴ്‌സ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍.ബാഴ്‌സയുടെ സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഒസ്മാന്‍ ഡെമ്പലെ, അന്‍സുഫാറ്റി, മാര്‍ക്ക് ആന്‍ഡ്രേ ടെര്‍ സ്റ്റീഗന്‍ എന്നീ താരങ്ങള്‍ക്കാണ് മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ എതിര്‍പ്പുളളത് എന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്‍സു ഫാറ്റിക്ക് തന്റെ പത്താം നമ്പര്‍ ജേഴ്‌സി നഷ്ടപ്പെടുന്നതിലും ടീമിലെ തന്റെ സ്ഥാനത്തിന് നഷ്ടം വരുമോയെന്ന പേടിയുമാണ് മെസി തിരിച്ചെത്തണ്ട എന്ന ചിന്തയിലേക്ക് അന്‍സു എത്തിച്ചേരാന്‍ കാരണം എന്നാണ് എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട്.ഇടതു വിങ്ങില്‍ ബാഴ്‌സക്കായി കളിക്കുന്ന ഡെമ്പലെക്ക് മെസി ക്ലബ്ബിലെത്തിച്ചേരാന്‍ ഇടയായാല്‍ തന്റെ സ്ഥിരം പൊസിഷന് സ്ഥാന വ്യത്യാസമുണ്ടാകുന്നുണ്ടോ എന്ന പേടിയുണ്ട്.

മെസി ബാഴ്‌സയിലെത്തിച്ചേര്‍ന്നാല്‍ തന്റെ ക്ലബ്ബിലെ സൂപ്പര്‍താരം എന്ന പദവിക്ക് മാറ്റമുണ്ടാകുമോയെന്നും ടീമിലെ തന്റെ മുന്‍തൂക്കം നഷ്ടപ്പെടുമോയെന്നും റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഭയപ്പെടുന്നുണ്ട് എന്നതാണ് താരത്തിന്റെ ക്ലബ്ബ് പ്രവേശനത്തെ ലെവ ഭയപ്പെടാന്‍ കാരണം എന്നാണ് എല്‍ നാഷണല്‍ പരാമര്‍ശിക്കുന്നത്.
അതേസമയം മെസി പി.എസ്.ജി വിട്ടാല്‍ താരത്തെ സ്വന്തമാക്കാനായി ഇന്റര്‍ മിലാന്‍, ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍ എന്നീ ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അല്‍ ഹിലാലും ഇന്റര്‍ മിയാമിയും മെസിക്കായി പ്രതിഫല തുക സംബന്ധിച്ച തീരുമാനങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.എന്നാല്‍ മെസിയുമായുള്ള കരാര്‍ പുതുക്കാനും താരത്തെ ടീമില്‍ പിടിച്ചുനിര്‍ത്താനുമുളള തീരുമാനങ്ങളാണ് പി.എസ്.ജി കൈകൊണ്ടിരിക്കുന്നതെന്നാണ് ക്ലബ്ബുമായുള്ള അടുത്ത വൃത്തങ്ങളില്‍ നിന്നും പുറത്ത് വരുന്ന സൂചനകള്‍.

നിലവില്‍ ലാ ലിഗയില്‍ 30 മത്സരങ്ങളില്‍ നിന്നും 24 വിജയങ്ങളുമായി 76 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. ഇത്തവണത്തെ ലീഗ് കിരീടത്തിലേക്ക് ഏതാണ്ട് അടുത്ത അവസ്ഥയിലാണ് ബാഴ്‌സലോണയുളളത്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.