കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമനെ ആദരിച്ചു. എന്‍എസ്എസ് കമ്മ്യൂണിറ്റി വര്‍ക്ക്‌സിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. നമ്മുടെ തനത് ഭക്ഷണ രീതിയും സംസ്‌കാരവും നിലനിര്‍ത്തുന്നതില്‍ പുതുതലമുറയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ സിന്ധു പി.വി, ബിന്ദു.വി, അനഘ ലതീഷ്, കിരണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







