അവതാരകനിൽ നിന്നും സിനിമയിലേക്ക് ധനേഷ് ദാമോദർ

ശരത് ചന്ദ്രൻ വയനാട് സംവിധാനം ചെയ്തു മാർച്ച്‌ 12 ന് പുറത്തിറങ്ങുന്ന, വയനാടിന്റെ കഥ പറയുന്ന “ചതി” എന്ന ചിത്രത്തിന്റെ ക്രീയേറ്റീവ് കോൺട്രിബൂട്ടർ ആയി പ്രവർത്തിച്ച സന്തോഷത്തിലാണ് ധനേഷ്.എഴുത്തിലും, സംവിധാനത്തിലും കൂടെ നിന്നു പ്രവർത്തിച്ച ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കും എന്നു തന്നെയാണ് പ്രതീക്ഷ.കഴിഞ്ഞ 10 വർഷത്തിലധികമായി വയനാട് വിഷൻ ചാനലിലെ വിവിധ പരിപാടികളിലൂടെ അവതാരകൻ എന്ന നിലയിൽ സുപരിചിതനാണ് ധനേഷ്.വയനാട് വിഷൻ ചാനലിന് പുറമെ ദൂരദർശൻ,കേരള വിഷൻ, സൂര്യ ടിവി, ദർശന ചാനലുകളിലും, ഓൺലൈൻ ചാനലുകളിലും വിവിധ പരിപാടികൾ അവതരിപ്പിച്ചു വരുന്നു.
വയനാട് ജില്ലയിലെ ആദ്യത്തെ പ്രൊഫഷണൽ സ്റ്റേജ് ആങ്കർ ആയ ധനേഷ് നിരവധി സിനിമ, ടെലിവിഷൻ താരങ്ങൾക്കൊപ്പം ഇന്ത്യയിലും, വിദേശത്തും നിരവധി വേദികളിൽ അവതാരകനായി പ്രവർത്തിച്ചിട്ടുണ്ട്.പുത്തുമല ഉരുൾപൊട്ടൽ പ്രമേയമാക്കി ശരത് ചന്ദ്രൻ വയനാട് ഒരുക്കി നിരവധി പുരസ്‌കാരങ്ങൾ നേടിയ “The shock “, കിരൺ കമ്പ്രത്തിന്റെ “ജനാസ” ശ്രീകാന്ത് ദിവാകറിന്റെ “The Hunter” തുടങ്ങിയ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ആത്മവിശ്വാസത്തിന്റെ പിൻബലത്തോടെ “ചതി ” യിൽ പിന്നണി തിരക്കുകൾക്കിടയിലും വില്ലേജ് ഓഫീസർ ആയി സ്ക്രീനിലും എത്തുന്നുണ്ട്.എല്ലാറ്റിനും നന്ദിയോടെ സ്മരിക്കുന്നത് സംവിധായകൻ ശരത് ചന്ദ്രൻ വയനാടിനെ തന്നെ.
വയനാട്ടിലെ ഗോത്ര വർഗ്ഗത്തിന്റെ കഥ പറയുന്ന “ചതി ” പ്രേക്ഷകർക്ക്‌ ഒരു നല്ല ചലച്ചിത്ര അനുഭവമാക്കി മാറ്റിയത് തന്റെ ഗുരു കൂടിയായ സംവിധായകൻ ശരത് ചന്ദ്രൻ വയനാടിന്റെയും, മറ്റ് ടെക്‌നിഷ്യൻസിന്റെയും കഠിന പ്രയത്നം കൊണ്ടാണെന്നും ധനേഷ് പറയുന്നു . ജാഫർ ഇടുക്കി, ലാൽജോസ്, അബു സലിം, അഖിൽ പ്രഭാകർ, ശ്രീകുമാർ,അഖില നാഥ്, ഋതു തുടങ്ങിയവർക്കൊപ്പം വയനാട്ടിലെ കഴിവുള്ള നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന “ചതി” മാർച്ച്‌ 12 ന് തിയേറ്ററിൽ എത്തുമ്പോൾ ഏറെ സന്തോഷത്തോടെ കാണാൻ കാത്തിരിക്കുകയാണ് ധനേഷ്.

ലാബ്ഉദ്ഘാടനം ചെയ്തു.

പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അമ്പലവയൽ: ബത്തേരി അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹനാപകടത്തിൽ കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാ ണ് മരിച്ചത്. അമ്പലവയ‌ലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരിക

മൂന്നാം വാർഷികാഘോഷ നിറവിൽ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ്

ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു. ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു

അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു.

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.