ട്രെയിനില്‍ നൃത്തം ചെയ്ത് പെണ്‍കുട്ടികള്‍; വിമര്‍ശിച്ചും കൈയടിച്ചും സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍

പലര്‍ക്കും സ്റ്റേജില്‍ കയറുകയെന്നാല്‍ ഏറെ ഭയമുള്ള ഒന്നാണ്. ആദ്യമായി സ്റ്റേജില്‍ കയറുകയാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍, നൃത്തം ചെയ്യാനറിയുന്നവര്‍ക്ക് അവരെവിടെ നിന്ന് നൃത്തം ചെയ്താലും അത് സ്റ്റേജാക്കി മാറ്റാനുള്ള കഴിവുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ അത്തരത്തിലുള്ള കുട്ടികളായിരുന്നു. അവര്‍ ട്രെയിലെ പരിമിതമായ സ്ഥലത്ത് നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കൈയടിച്ചു. മറ്റ് ചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തി. അത്രയേറെ വൈറലായിരുന്നു ആ നൃത്ത ചുവടുകള്‍.

ട്രന്‍റിയായ പാട്ടിനൊത്ത് തങ്ങളുടെ ചുവടുകള്‍ വയ്ക്കുന്ന രണ്ട് കുട്ടികളെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നാലെ രണ്ട് ബര്‍ത്തുകള്‍ക്കിടയിലെ പരിമിതമായ സ്ഥലത്ത് വച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ പാട്ടിനനുസരിച്ച് ശരീര ചനങ്ങള്‍ നടത്തുന്നു. കുട്ടികള്‍ ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണെന്ന് നെറ്റിസണ്‍സ് ഒന്നടക്കം പറയുന്നു. ഒരു സ്റ്റേജിലോ അല്ലെങ്കില്‍ അതിനായി ഒരുക്കിയ ഒരു സ്ഥലത്തോ നൃത്തം ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ തങ്ങള്‍ എവിടെയാണോ അവിടം ഒരു സ്റ്റേജാക്കി മാറ്റി നൃത്തം ചെയ്യുകയെന്നാല്‍ അത് ചെറിയ കാര്യമല്ലെന്ന് നെറ്റിസണ്‍സ് പറയുന്നു. വീഡിയോയില്‍ ഉള്ള പെണ്‍കുട്ടികളാകട്ടെ ട്രെയിനിലെ ബര്‍ത്തും ചെറിയ ഇടനാഴിയും എന്തിന് രണ്ട് ബെര്‍ത്തുകള്‍ക്കിടയിലെ ചെറിയ സ്ഥലം പോലും വ്യക്തമായി ഉപയോഗിച്ച് കൊണ്ടാണ് പാട്ടിനൊപ്പിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്.

@vaidehihihaha എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി,’സഹോദരാ, ട്രെയിനിൽ എന്‍റെ കൂടെയുള്ള ആളുകൾക്ക് മുന്നിലിരിക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല.’ മണിക്കൂറുകള്‍ക്കകം വീഡിയോ മുപ്പത് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. പിന്നാലെ നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേര്‍ ഒത്തുകൂടിയപ്പോള്‍ വിമര്‍ശിച്ചും നിരവധി പേരെത്തി. കുട്ടികള്‍ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും ഇത് ഫെമിനിസത്തിന്‍റെ ഫലമാണെന്നും ചിലര്‍ കുറിച്ചു. കുട്ടികള്‍ക്കെതിരെ റെയില്‍വേ നടപടി വേണമെന്ന് ആവശ്യപ്പെട്ടും ചിലരെത്തി.

വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്

വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.

കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം; ഒരു ദിവസത്തെ പിരിവ് 10000 രൂപ വരെ, പിന്നില്‍ വന്‍ മാഫിയ

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ

ഫാസ്റ്റ് ലൈവ് മീഡിയക്ക് ലീയോറ ഗോൾഡ് & ഡയമണ്ട്സിന്റെ ആദരം

വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി ആദരിച്ചു.ജ്വലറിയുടെ വാർഷികാഘോഷ വേളയിലായിരുന്നു ആദരവ്. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.