മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ. റഫീക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ അധ്യക്ഷയായി. കിലാ ഫാക്കല്‍റ്റിയും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഓഫീസ് ജൂനിയര്‍ സുപ്രണ്ടുമായ എം.ഷാജു ഫെസിലിറ്റേഷന്‍ സെന്ററിനെകുറിച്ച് വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ആര്‍. ഉണ്ണികൃഷ്ണന്‍, പി.കെ സാലിം, യശോദ ഗോപാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ വി.കേശവന്‍, സംഗീത രാമകൃഷ്ണന്‍, കെ.കെ സാജിത, നൗഷാദ് ഇട്ടാപ്പു, ദീപ ശശികുമാര്‍, യശോദ ചന്ദ്രന്‍, വി.എന്‍ ശശീന്ദ്രന്‍, ഷൈബാന്‍ സലാം, ഡയാന മച്ചാദോ, അഷ്‌കര്‍ അലി, ഇ.വി ശശിധരന്‍, പഞ്ചായത്ത് സെക്രട്ടറി സമീര്‍ സേട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പുറമെ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വ്വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ എന്നിവ മുഖേന ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങളും പൊതു ജനങ്ങള്‍ക്ക് സെന്ററിലൂടെ ലഭ്യമാകും.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







