കൽപ്പറ്റ: പോലീസ് നോക്കി നിൽക്കെ ഡോ.വന്ദന കൊല ചെയ്യപ്പെട്ട സംഭവത്തിൽ വയനാട് ജില്ല മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. “സർക്കാരെ””ജീവൻ കാക്കുന്നവരുടെ ജീവൻ എടുക്കരുതേ” എന്ന മുദ്രാവാക്യമുയർത്തി ആണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്നും, ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് ആവശ്യപ്പെട്ടു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. സി.പി. പുഷ്പലത, ഉഷ തമ്പി, ലൗലി ഷാജു, ജെസ്സി ജോണി, നിത്യ ബിജു, ശാന്തമ്മ ഫിലിപ്പ്, കെ. അജിത,ആയിഷ പള്ളിയാൽ,സിബി സാബു, ബീന സജി, ഡി.ബിന്ദു, റ്റി. ഏലിയമ്മ, രജനി ചന്ദ്രൻ, സന്ധ്യ ലിഷു, പി.വത്സമ്മ, സി. പുഷ്പ എന്നിവർ സംസാരിച്ചു.

വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്
വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി







