കൊട്ടാരക്കര താലൂക് ആശ ഡോക്ടർ വന്ദന ദാസ് മരിച്ച സംഭവത്തിൽ കേരള എൻ. ജി. ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് നു മുൻപിൽ പ്രധിഷേധ പ്രകടനവും, കൂട്ടായ്മയും സംഘടിപ്പിച്ചു. ജോലിസമയത് ജീവനക്കാർനേരെയുള്ള അക്രമങ്ങൾ തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ട്രഷറർ കെ. ടി. ഷാജി ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് എൻ. വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി സി. ജി.ഷിബു, ബ്രാഞ്ച് സെക്രട്ടറി എം. എ. ബൈജു, ട്രഷറർ സിനീഷ് ജോസഫ്,ജോസ് എ.,ശരത് ശശിധരൻ എന്നിവർ പ്രസംഗിച്ചു. ബേബി പി. യു., ശിവൻ പി., എന്നിവർ നേതൃത്വം നൽകി.

വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്
വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി







