കൽപ്പറ്റ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്കായി ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ നടന്നു വരുന്ന റിലേ സമരം 130 ദിവസം പിന്നിട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ 100 കണക്കിന് പ്രവർത്തകർ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വിവരാവകാശ രേഖകൾ പരിശോധിക്കുമ്പോൾ ഈ പാത അട്ടിമറിക്കാനുള്ള പല ഇടപ്പെടലുകളും നടന്നതായി കാണുന്നുവെന്ന് കർമ്മ സമിതി ആരോപിച്ചു.
ഹരിത സേന ജില്ലാ ചെയർമാൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കർമ്മ സമിതി കൺവീനർ ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ മുഖ്യ പ്രഭാഷണം നടത്തി.
ഗിരിജ ക്യഷ്ണ, സുകുമാരൻ (ബി ജെ പി , )ബിന്ദു ബാബു(മെബർ പടിഞ്ഞാറത്തറ പന്ജായത്ത്) ഷിബു പോൾ (സിപിഐ), സിമിലി ടീച്ചർ, മാത്യു പേഴത്തിങ്കൽ (കോഴിക്കോട് കർമ്മ സമിതി )
ഗഫൂർ.സി.കെ,ഗോകുൽദാസ് (ഗ്രീൻ കേരള), വർഗ്ഗീസ് വട്ടേക്കാട്ട് (പശ്ചിമഘട്ട സംരക്ഷണ സമിതി )ശ്രീധരൻ മാസ്റ്റർ (റിട്ട കൂട്ടായ്മ), ഫൈസൽ, സുബൈർ, ഫാ.വിനോദ്, സംസാരിച്ചു. ജോൺസൻ ഒ ജെ സ്വാഗതവും, ഹാരിസ് ടി.പി നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ, ബാബു പുതു പറമ്പിൽ , അഷ്റഫ് കുറ്റിയിൽ , ആലിക്കുട്ടി, അസീസ് കളത്തിൽ, ബിനു വീട്ടിക്കാ മൂല, ബെന്നി മാണിക്കത്ത് , നാസർ വാരാമ്പറ്റ , ഷംസുദ്ദിൻ , നാസർ തെങ്ങും മുണ്ട, ഹംസ പടിഞ്ഞാറത്തറ, ഉലഹന്നാൻ പട്ടരുമഠം, സലീം കൈരളി , സജി യു എസ് നേത്യത്വം നൽകി