എസ്.വൈ.എസ് സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു.

തരുവണ:എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിൽ തരുവണയിൽ ആരംഭിച്ച സാന്ത്വന കേന്ദ്രം സമർപ്പണ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ്‌ അഹ്സനി അധ്യക്ഷത വഹിച്ചു.
വി.എസ്.കെ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
കെ. അബ്ദുള്ള മുസ്ലിയാർ, സുബൈർ അഹ്സനി, നസീർ കോട്ടത്തറ, നജുമുദ്ധീൻ കെ.സി.കെ,ഒ. എം തരുവണ, ഇബ്രാഹിം ഫൈസി, കമ്പ അബ്ദുള്ള ഹാജി, മുഹമ്മദ്‌ ഹാജി കെ, നാസർ മാസ്റ്റർ സി.എച്ച്‌,ഗഫൂർ അഹ്സനി, മൂഹിയദ്ദീൻ സഅദി, സലീം നഈമി, അലി സഖാഫി, ഷംസു കെ. എം തുടങ്ങിയവർ സംസാരിച്ചു.

സേവന സാന്ത്വന കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘമാണ് എസ് വൈ എസ് സാന്ത്വനം. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം, മരുന്ന്, വളണ്ടിയർ സേവനങ്ങൾ എന്നിവ സാന്ത്വനത്തിന് കീഴിൽ നൽകുന്നുണ്ട്. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുന്ന ദാറുൽഖൈർ ഭവന പദ്ധതിയിൽ ഇതിനകം ആയിരകണക്കിന് വീടുകൾ നിർമ്മിച്ചു നൽകി. പതിനായിരകണക്കിന് സന്നദ്ധ പ്രവർത്തകർ സാന്ത്വനത്തിന് കീഴിൽ സേവനം ചെയ്യുന്നുണ്ട്. യൂനിറ്റുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന സാന്ത്വന കേന്ദ്രങ്ങൾ, കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന സാമൂഹിക പാലിയേറ്റീവ് കെയർ, പാവപ്പെട്ടവർക്ക് മരുന്ന് ലഭ്യമാക്കുന്ന മെഡിക്കൽ കാർഡുകൾ, കുടിവെള്ള പദ്ധതി തുടങ്ങിയ പദ്ധതി സാന്ത്വനത്തിന് കീഴിൽ നിലവിൽ നടന്നുവരുന്നുണ്ട്. പ്രളയകാലത്തും കോവിഡ് സമയത്തും സാന്ത്വനം വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

തരുവണ
പ്രദേശത്തെ എസ് വൈ എസ് സാന്ത്വന പ്രവർത്തനങ്ങളുടെ ആസ്ഥാന മന്ദിരം കൂടിയാണ് തരുവണയിലെ സാന്ത്വനം സെന്റർ. എസ് വൈ എസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയുള്ള പ്രവർത്തനമാണ് സാന്ത്വനം കേന്ദ്രം നിർവഹിക്കുക.

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

മന്നം ജയന്തിയും പെസഹാ വ്യാഴവും അവധികളുടെ പട്ടികയിൽ; 2026ലെ എല്ലാ അവധി ദിവസങ്ങളും ഒറ്റനോട്ടത്തിൽ

അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അവധി ദിനങ്ങൾ ജനുവരി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.