കൽപ്പറ്റ : കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരി എന്ന സ്ഥലത്ത് പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ ഇവരിൽ നിന്നും 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഓസിബി പേപ്പറും കണ്ടെത്തി. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23), ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് (22) എന്നിവരെയാണ് കൽപ്പറ്റ എസ്ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കം!
ബത്തേരി ഫാമിലി വെഡിംഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിംഗ്
 
								 
															 
															 
															 
															






