ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ വാർഷിക പൊതുയോഗം നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.മിത്രം പദ്ധതിയുടെ ധനസഹായം ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ വിതരണം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി നിർവഹിച്ചു.നേഴ്സ് ഡേ യുടെ ഭാഗമായി നേഴ്സ് ബിന്ദു സുരേഷിനെ സെൻട്രൽ പ്രോഗ്രാം ഓ ഫീസർ കെ. വി. ഷാജി ആദരിച്ചു.കരുതൽ പദ്ധതിയുടെ ഭാഗമായുള്ള ആട് വിതരണം മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.നിർവഹിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയമുരളി ആശംസ അർപ്പിച്ചു.വാർഡ് മെമ്പർ ബിജു ഇടയനാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് ജാൻസി ബെന്നി സ്വാഗതവും,വത്സ ജോയി നന്ദിയും രേഖപ്പെ ടുത്തി.അനുഷ,സുനി ജോബി എന്നിവർ സംസാരിച്ചു.രജത ജൂബിലി പിന്നിട്ട അയൽക്കൂട്ട അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.