ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ട് -II ല്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകനെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, വിലാസം, വയസ്സ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവര്‍ത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും, സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പരരും ആയിരിക്കണം.

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ






