സിപിഐഎം മാനന്തവാടി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി റോഡുകളുടെ ശോചനീയാവസ്ഥയിൽപ്രതിക്ഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണയും നടത്തി. ലോക്കൽ സെക്രട്ടറി മനോജ് പട്ടേട്ട് അധ്യക്ഷനായിരുന്നു. ഏരിയസെക്രട്ടറി എം രജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.എം. വർക്കിമാസ്റ്റർ, ഏരിയ കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ അബ്ദുൾ ആസിഫ്, ലോക്കൽ കമ്മിറ്റി അംഗം സി.പി മുഹമ്മദലി എന്നിവർ സംസാരിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658