ശ്രേയസ് വാകേരി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,അയൽക്കൂട്ടങ്ങളുടെ രജത ജൂബിലി സംഗമവും
പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ജെ. സണ്ണി ഉദ്ഘാടനം ചെയ്തു.വാർഷിക റി പ്പോർട്ടിന്റെ പ്രകാശനം മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ നിർവഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.രജത ജൂബിലി പിന്നിട്ട അയൽക്കൂട്ട അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു.സെക്രട്ടറി കെ.കെ.വർഗീസ് സ്വാഗതവും,യൂണിറ്റ് പ്രവർത്തക ഗിരിജ പീതാംബരൻ നന്ദിയും രേഖപ്പെടുത്തി.ബാബു,ജോൺ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികളും,അയൽക്കൂട്ട അംഗങ്ങളും വിവിധ കലാപരിപാടികൾ അവ തരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658