കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 8 പരാതികള്‍ തീര്‍പ്പാക്കി. 26 പരാതികള്‍ പരിഗണിച്ചതില്‍ പതിനൊന്ന് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. നാല് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. കേസുകളില്‍ കൗണ്‍സിലിംഗിനും നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യേറ്റം, കുടുംബ പ്രശ്നം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിണിച്ചത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. വനിത സെല്‍ ഇന്‍സ്പെക്ടര്‍ വി. ഉഷകുമാരി, അഡ്വ. മിനി മാത്യൂസ്, സ്റ്റേഷന്‍ ഹൗസ് ഓഫീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍







