നൽകിയത് 2000 രൂപനോട്ട്; സ്‌കൂട്ടറിലടിച്ച പെട്രോൾ മുഴുവൻ ഊറ്റിയെടുത്ത് ജീവനക്കാരൻ

ലഖ്‌നൗ: ദിവസങ്ങൾക്ക് മുമ്പാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുതൽ കൈയിലുള്ള 2000 രൂപ നോട്ട് മാറിയെടുക്കാൻ ജനങ്ങൾക്ക് ബാങ്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നോട്ട് പിൻവലിച്ചതോടെ കൈയിലുള്ളവർ എങ്ങനെയെങ്കിലും ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും പണമായി തന്നെയാണ് മിക്കവരും ഇടപാടുകൾ നടത്തുന്നത്.

എന്നലിത് പലയിടത്തും പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കൈയിലുള്ള 2000 രൂപ പെട്രോൾ പമ്പിൽകൊടുത്തപ്പോൾ ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ ജലൗനിൽ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ഇന്ധനം നിറച്ച ശേഷം യാത്രക്കാരൻ 2000 രൂപ നോട്ട് നൽകി. എന്നാൽ ഇത് സ്വീകരിക്കാൻ പെട്രോൾ പമ്പ് ജീവനക്കാരൻ വിസമ്മതിച്ചു.ഒടുവിൽ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഒടുവിൽ സ്‌കൂട്ടറിന്റെ ടാങ്കിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് ജീവനക്കാരൻ പെട്രോൾ മുഴുവൻ ഊറ്റിയെടുത്തു.

ജീവനക്കാരൻ ഇന്ധനം ഊറ്റിയെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിന് ശേഷം വിശദീകരണവുമായി പെട്രോൾ പമ്പ് മാനേജർ രാജീവ് ഗിർഹോത്ര രംഗത്തെത്തി. റിസർവ് ബാങ്കിന്റെ ഉത്തരവിന് ശേഷം പമ്പിൽ വരുന്നവിൽ ഭൂരിഭാഗവും 2000 രൂപ നോട്ടുകളാണ് തരുന്നത്.

‘ആളുകൾ 1,950 രൂപക്ക് പെട്രോൾ അടിച്ച് 2,000 രൂപ തരും. നേരത്തെ ഞങ്ങൾക്ക് ദിവസവും മൂന്നോ നാലോ 2000 രൂപ നോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാലത് ഇന്ന് 70 നോട്ടുകളായി വർധിച്ചു. എന്നാൽ 2000 രൂപക്കോ അതിന് മുകളിലോ പെട്രോൾ അടിച്ച ശേഷം ആ പണം വാങ്ങുന്നതിന് ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല.എന്നാൽ അതിൽ കുറവ് രൂപക്ക് പെട്രോൾ അടിച്ച് 2000 രൂപ തന്നാൽ സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ഗിർഹോത്ര പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

ഗാല – മഹോത്സവം ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്കാര ഗ്രന്ഥശാലയുടെ നേതൃത്തത്തിൽ ഗാല 2025 മഹോത്സവം ആരംഭിച്ചു . നവംബർ 7 മുതൽ 21 വരെയാണ് മഹോത്സവം . സ്റ്റാളുകൾ, ഭക്ഷ്യ വില്ലനശാലകൾ . കല-കായിക വിനോദങ്ങൾ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.