കൽപറ്റ:ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ കെ തോമസ് തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. സ്വകാര്യ ബസ് മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നാവശ്യപ്പെട്ടാണ് സമരം.
സ്വകാര്യ ബസ് മേഖലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങി പൊതുഗതാഗത സംവിധാനമായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല നിരാഹാരം സമരമാരംഭിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. തിങ്കളാഴ്ച മുതൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ കെ തോമസ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിക്കും. പ്രതിഷേധ സമരം മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരത്തിന് പിന്തുണ അറിയിച്ച് ഈ മാസം എട്ടിന് അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് സമരപന്തലിൽ സംസ്ഥാനപ്രസിഡണ്ടിനൊപ്പം നിരാഹാരമിരിക്കും. ദീർഘകാലമായി സർവീസ് നടത്തിവരുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ ദൂരപരിധിനോക്കാതെ യഥാസമയം പുതുക്കിനൽകുക, 2023 മെയ് നാലിലെ നോട്ടിഫിക്കേഷൻ പിൻവലിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർദ്ദിപ്പിക്കുകയും, കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലേതുപോലെ സ്‌പോട്ട് ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കുക, കമ്മീഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരസമരം.