നീതിക്കായി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഓളിംബിക് അസോസിയേഷനും ജില്ലയിലെ കായിക സംഘടനകളും സംയുക്തമായി വായ മൂടികെട്ടി പ്രതിഷേധിച്ചു .ഏഷ്യൻ താരം അബൂബക്കർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എടി ഷണ്മുഖൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ എന്നിവർ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





