മുട്ടിൽ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യത്യസ്ത ഭാഷക്കാരും വേഷക്കാരും വർണ്ണ വർഗ്ഗ ഭേദമന്യേ അടിമയും ഉടമയും രാജാവും പ്രജയും ഒരേ വേഷമണിഞ്ഞ് ഒരൊറ്റ മന്ത്രധ്വനിയുമായി ഏകദൈവത്തെ പ്രകീർത്തിക്കുന്ന ഹജ്ജിലൂടെ മാനവ ഐക്യത്തിന്റെ വിളംബരമാണ് സാധ്യമാകുന്നതെന്ന് ഡോ. ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു. ഹജ്ജിനു പോകുന്നവർക്ക് മുട്ടിൽ മസ്ജിദു തൗഹീദിൽ നൽകിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായിരുന്നു .ഡോ. മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി . അബ്ദുൽ ജലീൽ മദനി , അബ്ദുല്ല മാസ്റ്റർ , സൈനുദ്ദീൻ വീടി, അബ്ദുൽബാരി , അബ്ദുൾസലാം കെ എന്നിവർ പ്രസംഗിച്ചു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ