ഐഫോണ്‍ കയ്യിലുള്ളവര്‍ക്ക് വലിയൊരു മുന്നറിയിപ്പ്.!

ന്യൂയോര്‍ക്ക്: കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കണം. സൈബർ ക്രിമിനലുകളുടെ പുതിയ ഇരകൾ ഐഫോൺ ഉപയോക്താക്കളാണെന്ന് സൂചന. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഐഫോണിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ചാരപ്പണി നടത്താനും കഴിയുന്ന ഒരു പുതിയ തരം മാൽവെയർ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്.

കാസ്‌പെർസ്‌കി എന്ന സൈബർ സുരക്ഷാ കമ്പനിയാണ് ഐഒഎസ് ഉപകരണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ആക്രമണം കണ്ടെത്തിയിരിക്കുന്നത്. ‘ഓപ്പറേഷൻ ട്രയാംഗുലേഷൻ’ എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ ഉപയോക്താവിൽ നിന്നുള്ള ഒരു ഇടപെടലുമില്ലാതെ ഐമെസെജ് വഴിയാണ് മാൽവെയറിനെ ഫോണിനുള്ളിലേക്ക് കടത്തുന്നത്. മാൽവെയർ കടന്നുകൂടി കഴിഞ്ഞാൽ അത് പൂർണ്ണമായ നിയന്ത്രണം നേടുകയും ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇടവരുത്തുകയും ചെയ്യും.കാസ്‌പെർസ്‌കിയിലെ വിദഗ്ധർ അവരുടെ സ്വന്തം വൈഫൈ നെറ്റ്‌വർക്ക് നിരീക്ഷിക്കുന്നതിനിടയിലാണ് ഇതിനെ കുറിച്ച് കണ്ടെത്തിയത്. മാൽവെയർ ഫോണിൽ കടന്നു കൂടുന്നത് ഐമെസെജിലെ അറ്റാച്ച്മെന്റ് വഴിയാണ്. ഉപയോക്താവ് മെസെജ് ഓപ്പൺ ചെയ്യുമ്പോൾ ഉപകരണത്തിന് കേടുപാട് സംഭവിക്കുന്നു. ഇത് വഴി മാൽവെയർ ഫോണിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മാൽവെയറിന് നിയന്ത്രണം ലഭിച്ചു കഴിഞ്ഞാൽ മെസെജ് ഓട്ടോമാറ്റിക്കായി ഇല്ലാതാകും. ‌

മാൽവെയർ ഐഫോണിൽ നിന്ന് വിദൂരത്തുള്ള സെർവറിലേക്ക് സ്വകാര്യ വിവരങ്ങൾ അയയ്ക്കും. മൈക്രോഫോണിൽ നിന്ന് റെക്കോർഡ് ചെയ്‌ത ഓഡിയോ, സന്ദേശമയയ്‌ക്കൽ ആപ്പുകളിൽ നിന്നുള്ള ഫോട്ടോകൾ, ഉപകരണത്തിന്റെ ലൊക്കേഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ സിസ്റ്റങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്. ജീവനക്കാർക്ക് ഇതിനെക്കുറിച്ചുള്ള അവബോധം നല്കുന്നത് പ്രധാനമാണ്. നിലവിൽ ഓപ്പറേഷൻ ട്രയാംഗുലേഷനെക്കുറിച്ചുള്ള അന്വേഷണം കാസ്‌പെർസ്‌കി തുടരുകയാണ്.

കൂടുതൽ വിശദാംശങ്ങൾ ഉടൻ ഷെയർ ചെയ്യുമെന്നാണ് സൂചന. സ്വന്തം കമ്പനിക്കപ്പുറം ഈ ചാരപ്രവർത്തനത്തിന്റെ മറ്റ് ലക്ഷ്യങ്ങളുണ്ടാകാമെന്നും പറയപ്പെടുന്നു. തേർഡ് പാർട്ടി സോഫ്റ്റ്വെയറിന്റെ കാര്യത്തിൽ വ്യക്തമായ നടപടികൾ എടുക്കണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കൊളഗപ്പാറ: സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് മേഴ്‌സി ദമ്പതിക ളുടെ മകൻ ഡോൺ റോയ് (24) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.