ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിലായിരുന്നു പരിപാടി.
ജില്ലാ പ്രസിഡണ്ട് രാധാ രാമസ്വാമി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട്
പി.പി. ആലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആയിഷ പള്ളിയാൽ,
നഗര സഭ വൈസ് ചെയർപേഴ്സൺ കെ.അജിത,
ശ്രീജ ബാബു, ,ഷീജ ഫ്രെഡി, ബിനി പ്രഭാകരൻ,, മഞ്ഞ്ജു മേപ്പാടി എന്നിവർ സംസാരിച്ചു.