സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ അവസരം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക മൈക്രോ പ്ലാന്‍ രൂപീകരിക്കുന്നു. ഇതിനായി ഇന്ന് (ജൂണ്‍ 16 ന്) രാവിലെ 10 ന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ തൊഴില്‍ അന്വേഷകരുടെ യോഗം ചേരും. 18-40 നും മദ്ധ്യേ പ്രായമുള്ള നെന്‍മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലെ പ്ലസ്ടുവോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.
ഫോണ്‍:നെന്‍മേനി-9946333141,നൂല്‍പ്പുഴ- 9645808753, അമ്പലവയല്‍- 8590101359
മീനങ്ങാടി- 9747568520

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







