ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽപി ക്ലാസുകളിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒരുങ്ങാം ഒരുക്കാം മുന്നേറാം പദ്ദതിയുടെ ഭാഗമായി പഠനോപകരണ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക മറിയം മുംതാസ് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് നജുമുദ്ധീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വി.ഉണ്ണികൃഷ്ണൻ,സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ എന്നിവർ സംസാരിച്ചു.അധ്യാപികമാരായ രശ്മി,സുബിന, ഷബ്ന,അശ്വതി ,വിപിന ,രമിത, റിയ എന്നിവർ നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







