200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗിന്നസ് റെക്കോഡ്

റെയ്ക്കവിക്ക്‌:ഫുട്‌ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്‍ഡിനെതിരേ കളത്തിലിറങ്ങിയതോടെയാണ് താരത്തിന് ഈ ഗിന്നസ് റെക്കോഡ് സ്വന്തമായത്.

തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ തന്നെ പുരുഷ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനായി റൊണാള്‍ഡോ മാറിയിരുന്നു. കുവൈത്തിന്റെ ബാദര്‍ അല്‍-മുതവയുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്.

മത്സരത്തില്‍ 89-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഏക ഗോളിന് പോര്‍ച്ചുഗല്‍, ഐസ്‌ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡും റൊണാള്‍ഡോയ്ക്കാണ്. 123 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

18 വര്‍ഷവും ആറു മാസവും 15 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനായി അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടമാണ് ഇപ്പോള്‍ താരത്തിന് സ്വന്തമായിരിക്കുന്നത്. 2003 ഓഗസ്റ്റ് 20-ന് കസാഖ്സ്താനെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പുരുഷ-വനിതാ ഫുട്ബോളില്‍ കൂടുതല്‍ മത്സരം കളിച്ചത് അമേരിക്കയുടെ ക്രിസ്റ്റീനെ ലില്ലിയാണ്. 354 മത്സരങ്ങളിലാണ് ലില്ലി കളത്തിലിറങ്ങിയത്.

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

“നവകേരളം പുതു വയനാട്“ സി.പി.ഐ (എം) ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

“നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ

രസച്ചെപ്പ് ; കുട്ടികളുടെ അറിവുത്സവം

ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.